ഏതൊക്കെ ജോലികൾ ഇതിൽ ഉൾപ്പെടുത്താം. സാധ്യതകൾ, എന്തുകൊണ്ട്?
ഒരു വ്യക്തിക്ക് അവന്റെ വീട്ടിലേക്കോ (Residential), അല്ലെങ്കിൽ അവന്റെ business സ്ഥലത്തേക്കോ (Commercial), അതുമല്ലെങ്കിൽ അവന്റെ ഏതെങ്കിലും നിർമാണ സ്ഥലത്തേക്കോ (industrial) ഉടനെ ആവശ്യമായ വരുന്ന എന്തെങ്കിലും ഒക്കെ service കൾ, അല്ലെങ്കിൽ ജോലികൾ ആണ് on-demand service കൾ ആയി പരിഗണിക്കുന്നത്.
അങ്ങനെ ആവശ്യം വരാൻ സാധ്യത ഉള്ള ഏതു തരം services അല്ലെങ്കിൽ ജോബുകൾ, വർക്കുകൾ, പണികൾ, ജോലികൾ അങ്ങനെ ഏതു പേരിട്ടു വേണമെങ്കിലും വിളിക്കാൻ പറ്റുന്ന, ഒരാൾ മറ്റൊരാൾക് വേണ്ടി ചെയ്തു കൊടുക്കുമ്പോൾ അതിനു പ്രതിഫലം ആയി ശമ്പളം വാങ്ങാൻ സാധിക്കുന്ന ഏതു തരം ജോലികളും അതിനു തയ്യാർ ആകുന്ന വ്യക്തികൾക്കു ഈ ആപ്പിൽ register ചെയ്യാം.
എന്തിനു ഈ ജോലികളെ പറ്റി ഇത്രമാത്രം വലിച്ചു നീട്ടി പറഞ്ഞത്, കാരണം ഉണ്ട്.
മുകളിൽ പറഞ്ഞ വിഭാഗങ്ങളിൽ വരുന്ന ജോലികൾ നിരവധി അനവധി ഉണ്ട്. ഏതെങ്കിലും ഒരു പേരിട്ടു പറയാൻ പറ്റുന്നതും പറ്റാത്തതും ആയ ഒരു പാട് ജോലികൾ ഇതിൽ ഉൾപെടുന്നുണ്ട്.
കേരളത്തിൽ ഒരു ജോലിക്കും ആളെ കിട്ടാൻ ഇല്ല. പഴയപോലെ അല്ല നമ്മുടെ നാട്ടിലെ പരിതസ്ഥിതീകൾ.
ഒരു വീട്ടിലേക്കു അവർക്കു വേണ്ടി വരുന്ന ഒരു പാട് service കൾക്ക് ആളുകളെ ആവശ്യം ഉണ്ട്. Skill വേണ്ടാത്തതും വേണ്ടതും ആയ ഒരുപാട് ജോലികൾ ഉണ്ട്.
ഭാര്യയും ഭർത്താവും working ആണെങ്കിൽ ആ വീട്ടിലേക്കു എല്ലാത്തിനും ആളിനെ വേണ്ടി വരും. വീട്ടിൽ പ്രായമായവർ ആണുള്ളതെങ്കിലും അവർക്കും എല്ലാത്തിനും ആളെ വേണ്ടി വരും.
ഒരു വീട്ടിലേക്കു ആവശ്യം ഉള്ള എല്ലാത്തരം technical ജോലികൾക്കും ആള് വേണ്ടി വരും.
ഉദാഹരണത്തിന്... Plumber
Plumber Technician, അതായത് plumbing സംബന്ധമായ ആയ എല്ലാത്തരം പണികൾക്കും ആളെ വേണ്ടി വരും. പണ്ടൊക്കെ plumbing കടുപ്പം ഉള്ള ജോലി ആയിരുന്നു. കാരണം മെറ്റൽ pipe കൾ ആയിരുന്നു. ഇന്നത് pvc pipe കളിലേക്ക് മാറിയപ്പോൾ ആർക്കും ചെയ്യാവുന്ന തരത്തിലേക്കു അതിന്റെ ജോലിയുടെ സ്വഭാവം മാറി. ഒരു plumber ഇന്റെ കൂടെ ഒരാഴ്ച നിന്നാൽ കണ്ടു കേട്ടു പഠിക്കാനുള്ളതേ ഉള്ളു.
Electrical Technician
Electrical സംബന്ധമായ ആയ ചെറിയ ചെറിയ ജോലികൾ ആർക്കും ചെയ്യാം. പഴയ ഫാൻ മാറ്റി പുതിയത് പിടിപ്പിക്കുക. ട്യൂബ് ലൈറ്റ് മാറ്റുക bulb മാറ്റുക, switch and plugs മാറ്റുക തുടങ്ങിയവ ചെറിയ വയറിങ് repair ചെയ്യുക തുടങ്ങിയവ.
ഇങ്ങനെ ഒരാൾക്ക് ചെയ്യാൻ പറ്റുന്ന എന്തും Technician എന്ന വിഭാഗത്തിൽ ഇടാം.
Carpenter, Painter, Welder, Mason, Tiles tech, Interior Cleaner, Exterior cleaner, Cook, House Maid, Home nurse, House keeper, Men’s stylist, Ladies’ stylist, Driver, Home appliance repair technician, Gas stove repair, Fridge repair, TV, CCTV, Solar, Coconut Tree Care, Tree cutting, Grass cutting, Gardener, Midwife, Paliative care, Water tank cleaning, Security, Agriculture related works, Automotive related ondemand works like, mobile tire repair, Road side assistance, car jump start, Petrol filling. car washing, Car care. (You can add more. We will add more suitable jobs in this upon request by users in the future)
ഇങ്ങനെ പറഞ്ഞാൽ തീരാത്തത്രയും residential വിഭാഗത്തിൽ ജോലികൾ ഉണ്ട്. അതെ പോലെ തന്നെ മറ്റു വിഭാഗങ്ങളിലും.
മൊത്തം ജോലികളെയും ഏതാണ്ട് 20 ഓ അതിൽ കൂടുതലോ ആയി categorise ചെയ്തിട്ടുണ്ട്. നിങ്ങൾ ഏതു വിഭാഗത്തിൽ ഉള്ള job ആണോ ചെയ്യാൻ തയ്യാർ ആകുന്നതു അതെല്ലാം ഇതിൽ register ചെയ്യാം.
അതായത് നിങ്ങൾക്കു ഏതു രീതിയിൽ ആണോ ജോലി ചെയ്യുന്നത് ഇഷ്ടം അങ്ങനെ ഉള്ള ജോലികൾ കണ്ടു പിടിക്കാം.
On-demand service provider ആകുമ്പോൾ piece rate ഉം hourly based rate ഇലും ആയിരിക്കും നിങ്ങൾക്കു വേതനം ലഭിക്കുക.
ഇപ്പോഴത്തെ നാട്ടു നടപ്പനുസരിച്ചു പുല്ലു ചെത്താൻ പോയാൽ കുറഞ്ഞത് 1000 ഉം 1200 ചില ഇടത്ത് കിട്ടും. പൊതുവെ ഇങ്ങനെ ഉള്ള ജോലിക്കാരെ പറ്റി മോശം അഭിപ്രായവും ഉണ്ട്. 9 മണിക്ക് വന്നാൽ 5 മണിക്ക് പണി നിർത്തും. ഇതിനിടക്ക് രാവിലെ tea break, ഉച്ചക്ക് lunch break, 3 മണിക്ക് വീണ്ടും ഒരു tea break. അവർ അവരുടെ ഇഷ്ടത്തിനെ ചെയ്യൂ. വേറെ ആളിനെ വിളിച്ചാൽ കിട്ടാത്തത് കൊണ്ട് ആളുകൾക്ക് ഒന്നും പറയാനും പറ്റില്ല. ഇവരുടെ മേൽ നമുക്ക് യാതൊരു നിയന്ത്രണവും ഇല്ല.
ആത്മാർത്ഥമായി ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാൻ തയ്യാർ ആകുന്ന ഒരു വ്യക്തിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ പോലും മാസം കുറഞ്ഞത് 30000/- ഉണ്ടാക്കാൻ പറ്റും.
നമ്മുടെ നാട്ടിൽ ഒരു സാധാരണ ജോലികൾക്കും ഇത്രയും ശമ്പളം ഇല്ല.

Electrician ആയോ plumber ആയോ ഒരു കമ്പനിയിൽ മാസ ശമ്പളത്തിന് ജോലി ചെയ്താലും ഒരു 18000/- മുതൽ 20000 വരെ ശമ്പളം കിട്ടുമായിരിക്കും.
നമ്മുടെ ആപ്പിൽ hourly and piece rate ഇൽ ആയതു കൊണ്ട് ഇതിലൊക്കെ കൂടുതൽ ഉണ്ടാക്കാൻ പറ്റും.
ഇപ്പോഴത്തെ രീതിക്കു ഒരു plumber ഇനെ വീട്ടിലേക്കു പണിക്കു വിളിച്ചാൽ എത്ര ചെറിയ പണിയാണെങ്കിലും അത് വലിച്ചു നീട്ടി ഒരു ദിവസത്തെ ശമ്പളം വാങ്ങിച്ചെടുക്കാൻ അവർ ശ്രമിക്കും. കാരണം അവർക്കു നിങ്ങടെ വീട്ടിൽ വന്നാൽ പിന്നെ അന്ന് വേറെ ജോലിക്ക് പോകാൻ പറ്റില്ല പോലും. വേറെ വിളിച്ചാൽ ആളെ കിട്ടാനില്ലാത്തതു കൊണ്ട് കസ്റ്റമർ അതിനു നിർബന്ധിതരാവുകയും ചെയ്യും. ഇവിടെ കസ്റ്റമർ നഷ്ടം സഹിക്കേണ്ടി വരുന്നു.
നമ്മുടെ ആപ്പിൽ hourly based ആയതു കൊണ്ട് ഒരു മണിക്കൂറിനു കുറഞ്ഞത് വർക്കിന്റെ skill set അനുസരിച്ചു മിനിമം 100 to 400/- rs ഇടാം. അതെ പോലെ piece rate ഉം.
അപ്പോൾ customer, ഒന്നോ രണ്ടോ മണിക്കൂർ ജോലി ചെയ്യുന്നതനുസരിച്ചു service provider ക്കു ചാർജ് കൊടുത്താൽ മതിയാകും. അതെ സമയം service provider ക്കു 8 മണിക്കൂറിനു 2400/- രൂപയും hourly നോക്കുമ്പോൾ 100 to 300/- വെച്ച് കിട്ടുകയും ചെയ്യും. ഇനി ഒരു വീട്ടിൽ 3 മണിക്കൂർ ജോലി ചെയ്തുള്ളു എങ്കിലും 900/- കിട്ടും. ഒരു വീട്ടിലെ ജോലി കഴിഞ്ഞു അടുത്ത വീട്ടിലെ ജോലിക്ക് പോകാം.
ഒരു ദിവസം ശരാശരി 2000/- കിട്ടിയാൽ മാസം 4 അവധി എടുത്താലും 50000/- മുകളിൽ കിട്ടും. ഹാർഡ് work ചെയ്യാൻ തയ്യാർ ആയാൽ കൂടുതലും കിട്ടും.
ഇങ്ങനെ ഒരാൾക്ക് ചെയാൻ തയ്യാറുള്ള എത്ര service provider profiles ഉം create ചെയ്യാം. അതായത് ഒരാൾക്ക് ചെയ്യാൻ പറ്റുന്ന എന്ത് ജോലിക്കും register ചെയ്യാം. ഒരേ സമയം, Plumber, Electrician, Painter, Driver, Delivery, Cleaning, etc. അപ്പോൾ ഒന്നല്ലെങ്കിൽ മറ്റൊരു ജോലി എപ്പോളും നിങ്ങൾക്കു കിട്ടി കൊണ്ടേ ഇരിക്കും. ഓരോ ജോലിക്കും ജോലിയുടെ സ്വഭാവം അനുസരിച്ചു Registration process ഉണ്ട്.
ഇനി ഇതേ ജോലികൾ തന്നെ advance booking ആയി വേണമെങ്കിലും ചെയ്യാം. അതായത് നേരത്തെ booking എടുത്തു ചെയ്യാം.